Monday, January 18, 2010

കേരളത്തിലും മുത്തലിക്കുമാര്‍!



സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹം വാചാലമാണ്‌.സ്ത്രീയുടെ സാമ്പത്തിക ഭദ്രതയ്ക്കും മൌലിക അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം മുറവിളികൂട്ടുന്ന സാമൂഹ്യ ജീവികള്‍ എന്ത് കൊണ്ടാണ് സഹപ്രവര്‍ത്തകരായ സ്ത്രീയും പുരുഷനും ഒരു വീട്ടില്‍ താമസിച്ചതിനു സാമൂഹ്യ ശുചീകരണത്തിന്റെ പേരില്‍ രോഷകുലരയത്? മഞ്ചേരിയില്‍ രാജ്മോഹന്‍ ഉണ്നിതനെയും ജയലക്ഷ്മി എന്നാ യുവതിയെയും കയ്യേറ്റം ചെയ്ത സംഭവത്തില്‍, നാട്ടുകാരുടെ സാമീപ്യം തികച്ചും ലജ്ജാര്‍ഹാമാണ്.മലയാളി സമൂഹത്തിന്റെ ഇത്തരത്തിലുള്ള സങ്കുചിത ചിന്താഗതി സൂചിപ്പിക്കുന്നത് ഇതാണ്:സാക്ഷരതയില്‍ മാത്രമല്ലാ ,സംസ്കാര ശൂന്യതയിലും കേരളം ഒന്നാം സ്ഥാനം അര്‍ഹിക്കുന്നു! കേരളീയ സമൂഹം ഏതു ദിശയിലേക്കു ഇഴയുന്നു എന്ന് നാം ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമായി തീര്‍ന്നിരിക്കുന്നു.

കഴിഞ്ഞ കൊല്ലം മങ്ങലാപുരത്തില്‍ ഇതു പോലെ ഒരു സാമൂഹ്യ ശുചീകരണത്തിന് ചില കൂട്ടര്‍ ശ്രമം നടത്തി . ബാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ വലിചിഴയ്ച്ചു പ്രഹരമേല്‍പ്പിക്കുകയുണ്ടായി.പ്രതികള്‍ ശ്രീരാമ സേനയുടെ മുത്തലിക്കും കൂട്ടരും.രാമ സേനയുടെ കിരാത പ്രവര്‍ത്തികളെ അപലപിച്ചു കൊണ്ട് രാജ്യതിലുടനീളം പ്രതിഷേധസ്വരങ്ങള്‍ മുഴങ്ങി.മഞ്ചേരിയില്‍ നടന്ന സംഭവം പ്രതിബലിക്കുന്നത് കേരളത്തിലും ഉണ്ട് മുത്തലിക്കുമാര്‍!

സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള യാത്ര ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്.സര്‍ക്കാര്‍ കാര്യാലയങ്ങളില്‍,സ്വകാര്യ കമ്പനികളില്‍ പരസ്പരം മത്സരിച്ചും അല്ലാതെയും ജോലി ചെയ്യുന്നവര്‍ ധാരാളം. പുരുഷന്‍ സഹപ്രവര്‍ത്തകയോട് സംസാരിക്കുക അല്ലെങ്ങില്‍ അവരെ വീടുവരെ കൊണ്ടാക്കുക എന്നിങ്ങനെയുള്ള തികച്ചും സാധാരണ കാര്യങ്ങളില്‍ പോലും കാമത്തിന്റെ പര്യായം കണ്ടെത്താന്‍ മിടുക്കും തിടുക്കവും ഉള്ള ഒരു സമൂഹത്തിലാണ് മലയാളികള്‍ ജീവിക്കുന്നത്.സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്രചെയ്യുന്നതും താമസിക്കുനതും ഒരു പുതുമയുള്ള സംഭവമല്ല എന്നുള്ളത് ഭാരത ചരിത്രം വായിച്ചിട്ടുള്ളവര്‍ക്കറിയാം.സ്വാതന്ത്ര സമര കാലഘട്ടത്തില്‍ ഗാന്ധിജി നേതൃത്വം നല്‍കിയ അനേകം സമരങ്ങളിലും,യാത്രകളിലും സരോജിനി നായിഡു,സുഷില നയ്യാര്‍,മുത്തുലക്ഷ്മി രേടടി,ആനി ബസന്‍റ് തുടങ്ങിയ അനവധി വനിതകളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട് .അവരുടെ യാത്രകളെ രാഷ്‌ട്രീയ വല്കരിക്കാന്‍ വേണ്ടി അനാശാസ്യ ഗന്ധം പരത്തിയിരുന്നെങ്ങില്‍ ഒരു പക്ഷെ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല.

കേരളത്തില്‍ അനവധി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌.സെക്സ് രാക്കെട്ടുകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്നു.പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ അന്യ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നു.ജോലി വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി വില്‍ക്കുന്നു.അതിദാരുണമായ ഇത്തരം പ്രവര്‍ത്തികളോട് നിസ്സങ്ങതയും മൌനവും ഭജിക്കുന്ന കേരള സമൂഹം മഞ്ചേരിയില്‍ കാണിച്ച 'ഉത്സാഹം' തികച്ചും ദൌര്‍ഭാഗ്യകരം! സാമ്പത്തിക മേഘലയിലെ ഉദാരവത്കരനത്തെക്കാള്‍ ഇപ്പോള്‍ നമുക്കാവശ്യം മനുഷ്യ മനസ്സിന്റെ ഉദാരവത്കരണമാണ് എന്നുള്ള യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

My Tryst With Writing..

മാതൃഭൂമി ആഴ്ച്ചപ്പതിപ്പായിരുന്നു എന്റെ വീട്ടില്‍ വരുത്താറുള്ള ഏക മലയാളം വാരിക.കോഴിക്കൊടന്റെ ചലത്ചിത്ര നിരൂപണം,കെ എല്‍ മോഹനവര്‍മയുടെ നോവല്‍,മുകുന്ദന്‍റെ ലേഖനങ്ങള്‍,ബാലപങ്ക്തി ഒക്കെ പ്രധാന വിഷയങ്ങള്‍..അമ്മയുടെ നിലവിളി സഹിക്കാതെ വരുമ്പോള്‍ എന്റെ വായന 'മെച്ചപ്പെടുത്തുന്നതിന്റെ' ഭാഗമായി ബാല്പങ്ക്തി വായിക്കാനുള്ള ശ്രമം നടത്താന്‍ ഞാന്‍ ഇടക്കൊക്കെ ' തുനിഞ്ഞിരുന്നു.' . സ്കൂളില്‍ പഠിക്കുന്ന കാലത്തു 'സ്ത്രീധന പീഡനവും അതുമായി ബന്ധപ്പെട്ട മരണവും പത്രങ്ങളില്‍ നിറയുകയും ....അത്തരം വാര്‍ത്തകള്‍ എന്നെ വല്ലാതെ അലട്ടിയപ്പോള്‍ ആവേശത്തോടെ ഞാന്‍ കയ്യില്‍ പേനയും കടലാസും എടുത്ത് എഴുതാന്‍ ശ്രമം നടത്തി .ഒരു ചെറു കഥ!അതിലെ പ്രമേയം സ്ത്രീധനപീടനവും ...അതിനോട് പോരാടാനുള്ള ഒരു പെണ്‍കുട്ടിയുടെ ആത്മധൈര്യവും !കഥയിലെ നായികയുടെ പേരു ലക്ഷ്മി.ആവേശത്തോടെ കഥ എഴുതിയെങ്ങിലും അതിലെ വാക്കുകള്‍ക്കു ഖനം കുറവായിരുന്നു.വെറും എട്ടാം തരം വിദ്യാര്‍ത്ഥിനി എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ സ്ത്രീധനത്തെ കുറിച്ചു എഴുതേണ്ട വല്ല കാര്യവുമുണ്ടോ?കഥ എഴുതി തീര്‍ന്നതും ഞാന്‍ മാതൃഭുമി ബാലപന്ക്തിക്ക് അയച്ചു.കുറേ ദിവസം പ്രതീക്ഷയോടെ കാത്തിരുന്നു..ഞാന്‍ എഴുതിയ കഥ പ്രസിദ്ധീകരിക്കുമോ എന്നറിയാന്‍! ഒരു മറുപടിയും കിട്ടാത്തപ്പോ എഴുത്തുമായുള്ള അങ്കം ഉപേക്ഷിച്ചു. .തികച്ചും ബാലിശം!

23/12/2008

കൊഴിയുന്ന കാലം...

കൊഴിയുന്ന കാലം...
ദൈവത്തിന്റെ സ്വന്തം നാട്ടിലെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചു പട്ടണത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌. മറുനാട്ടിലിരുന്നു ഈ വരികള്‍ എഴുതുമ്പോള്‍..ഞാന്‍ വാചാലയവുന്നു .. ഇടയ്ക്കു മൂകയും!എന്റെ വീട്,വീട്ടുകാര്‍,ഞാന്‍ കളിച്ചു വളര്‍ന്ന സ്ഥലം,കൂട്ടുകാര്‍ , ഉത്സവം,കോട്ടമൈതാനം ,വിക്ടോറിയ കലാലയം,അങ്ങാടി..അങ്ങിനെ ഒരുപാടു ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്ക് ഒഴുകുന്നു..കഴിഞ്ഞുപോയ കാലമാണോ..കൊഴിഞ്ഞു പോയ കാലമാണോ എന്ന് അറിയില്ല ..ഒരു പക്ഷെ കഴിഞ്ഞും കൊഴിഞ്ഞും പോയ കാലമായിരിക്കാം! ഇന്നലെ രാവിലെ എന്റെ ബ്ലോഗിങ്ങ് കൂട്ടുകാരി വിന്‍സിന്റെ പുതിയ ലേഖനം വായിച്ചു.Friend ship And The Sea Of Life എന്നായിരുന്നു തലവാചകം!വായിക്കുന്നതിന്റെ ഇടയ്ക്ക് 'ഡീ' എണ്ണ ഒരു വാക്കു chat window നിന്നു പൊട്ടുന്നു! അത് വേറെ ആരുമായിരുന്നില്ല...എന്‍റെ ബാല്യകാല സുഹൃത്ത്!തികച്ചും അപ്രതീക്ഷിതം!പിന്നെ ഒട്ടും താമസിച്ചില്ല...ഞങ്ങള്‍ ഇരുവരും നിഷ്കളങ്ങതയുടെ പഴയ താളുകള്‍ മറച്ചു.കുറച്ചു നേരം നീണ്ടു നിന്ന ഞങ്ങളുടെ വര്‍ത്തമാനം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി കാലം കൊഴിഞ്ഞുപോവുന്നു!എത്ര മനോഹരമായിരുന്നു ബാല്യം, കൌമാരമെല്ലാം? മുഖംമൂടി വേണ്ട..കളിച്ചുല്ലസിച്ചു നടക്കാം,മഴവെള്ളത്തില്‍ കാലുകള്‍ ഇട്ടു ചവിട്ടി കളിക്കാം ,ഉമ്മറത്തിരുന്നു നക്ഷത്രങ്ങള്‍ എണ്ണാം,തുമ്പിയെ പിടിക്കാം,ചേരട്ടയെ ഈര്‍ക്കൊലി കൊണ്ടു എടുക്കാം,ഒന്നിനെമ്കുറിച്ചു വ്യാകുലപ്പെടേണ്ട.. .പുസ്തക താളുകള്‍ക്കിടയില്‍ മയില്‍‌പീലി സൂക്ഷിക്കുന്നതു പോലെ... എന്റെ ഹൃദയത്തോടു ചേര്‍ത്തു ഇന്നും ഓര്‍മയുടെ മയില്‍പ്പീലികള്‍ ഒട്ടികിടക്കുന്നു....

22/12/2008