Monday, January 18, 2010

കൊഴിയുന്ന കാലം...

കൊഴിയുന്ന കാലം...
ദൈവത്തിന്റെ സ്വന്തം നാട്ടിലെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊച്ചു പട്ടണത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌. മറുനാട്ടിലിരുന്നു ഈ വരികള്‍ എഴുതുമ്പോള്‍..ഞാന്‍ വാചാലയവുന്നു .. ഇടയ്ക്കു മൂകയും!എന്റെ വീട്,വീട്ടുകാര്‍,ഞാന്‍ കളിച്ചു വളര്‍ന്ന സ്ഥലം,കൂട്ടുകാര്‍ , ഉത്സവം,കോട്ടമൈതാനം ,വിക്ടോറിയ കലാലയം,അങ്ങാടി..അങ്ങിനെ ഒരുപാടു ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്ക് ഒഴുകുന്നു..കഴിഞ്ഞുപോയ കാലമാണോ..കൊഴിഞ്ഞു പോയ കാലമാണോ എന്ന് അറിയില്ല ..ഒരു പക്ഷെ കഴിഞ്ഞും കൊഴിഞ്ഞും പോയ കാലമായിരിക്കാം! ഇന്നലെ രാവിലെ എന്റെ ബ്ലോഗിങ്ങ് കൂട്ടുകാരി വിന്‍സിന്റെ പുതിയ ലേഖനം വായിച്ചു.Friend ship And The Sea Of Life എന്നായിരുന്നു തലവാചകം!വായിക്കുന്നതിന്റെ ഇടയ്ക്ക് 'ഡീ' എണ്ണ ഒരു വാക്കു chat window നിന്നു പൊട്ടുന്നു! അത് വേറെ ആരുമായിരുന്നില്ല...എന്‍റെ ബാല്യകാല സുഹൃത്ത്!തികച്ചും അപ്രതീക്ഷിതം!പിന്നെ ഒട്ടും താമസിച്ചില്ല...ഞങ്ങള്‍ ഇരുവരും നിഷ്കളങ്ങതയുടെ പഴയ താളുകള്‍ മറച്ചു.കുറച്ചു നേരം നീണ്ടു നിന്ന ഞങ്ങളുടെ വര്‍ത്തമാനം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി കാലം കൊഴിഞ്ഞുപോവുന്നു!എത്ര മനോഹരമായിരുന്നു ബാല്യം, കൌമാരമെല്ലാം? മുഖംമൂടി വേണ്ട..കളിച്ചുല്ലസിച്ചു നടക്കാം,മഴവെള്ളത്തില്‍ കാലുകള്‍ ഇട്ടു ചവിട്ടി കളിക്കാം ,ഉമ്മറത്തിരുന്നു നക്ഷത്രങ്ങള്‍ എണ്ണാം,തുമ്പിയെ പിടിക്കാം,ചേരട്ടയെ ഈര്‍ക്കൊലി കൊണ്ടു എടുക്കാം,ഒന്നിനെമ്കുറിച്ചു വ്യാകുലപ്പെടേണ്ട.. .പുസ്തക താളുകള്‍ക്കിടയില്‍ മയില്‍‌പീലി സൂക്ഷിക്കുന്നതു പോലെ... എന്റെ ഹൃദയത്തോടു ചേര്‍ത്തു ഇന്നും ഓര്‍മയുടെ മയില്‍പ്പീലികള്‍ ഒട്ടികിടക്കുന്നു....

22/12/2008

No comments:

Post a Comment