മാതൃഭൂമി ആഴ്ച്ചപ്പതിപ്പായിരുന്നു എന്റെ വീട്ടില്‍ വരുത്താറുള്ള ഏക മലയാളം വാരിക.കോഴിക്കൊടന്റെ ചലത്ചിത്ര നിരൂപണം,കെ എല്‍ മോഹനവര്‍മയുടെ നോവല്‍,മുകുന്ദന്‍റെ ലേഖനങ്ങള്‍,ബാലപങ്ക്തി ഒക്കെ പ്രധാന വിഷയങ്ങള്‍..അമ്മയുടെ നിലവിളി സഹിക്കാതെ വരുമ്പോള്‍ എന്റെ വായന 'മെച്ചപ്പെടുത്തുന്നതിന്റെ' ഭാഗമായി ബാല്പങ്ക്തി വായിക്കാനുള്ള ശ്രമം നടത്താന്‍ ഞാന്‍ ഇടക്കൊക്കെ ' തുനിഞ്ഞിരുന്നു.' . സ്കൂളില്‍ പഠിക്കുന്ന കാലത്തു 'സ്ത്രീധന പീഡനവും അതുമായി ബന്ധപ്പെട്ട മരണവും പത്രങ്ങളില്‍ നിറയുകയും ....അത്തരം വാര്‍ത്തകള്‍ എന്നെ വല്ലാതെ അലട്ടിയപ്പോള്‍ ആവേശത്തോടെ ഞാന്‍ കയ്യില്‍ പേനയും കടലാസും എടുത്ത് എഴുതാന്‍ ശ്രമം നടത്തി .ഒരു ചെറു കഥ!അതിലെ പ്രമേയം സ്ത്രീധനപീടനവും ...അതിനോട് പോരാടാനുള്ള ഒരു പെണ്‍കുട്ടിയുടെ ആത്മധൈര്യവും !കഥയിലെ നായികയുടെ പേരു ലക്ഷ്മി.ആവേശത്തോടെ കഥ എഴുതിയെങ്ങിലും അതിലെ വാക്കുകള്‍ക്കു ഖനം കുറവായിരുന്നു.വെറും എട്ടാം തരം വിദ്യാര്‍ത്ഥിനി എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ സ്ത്രീധനത്തെ കുറിച്ചു എഴുതേണ്ട വല്ല കാര്യവുമുണ്ടോ?കഥ എഴുതി തീര്‍ന്നതും ഞാന്‍ മാതൃഭുമി ബാലപന്ക്തിക്ക് അയച്ചു.കുറേ ദിവസം പ്രതീക്ഷയോടെ കാത്തിരുന്നു..ഞാന്‍ എഴുതിയ കഥ പ്രസിദ്ധീകരിക്കുമോ എന്നറിയാന്‍! ഒരു മറുപടിയും കിട്ടാത്തപ്പോ എഴുത്തുമായുള്ള അങ്കം ഉപേക്ഷിച്ചു. .തികച്ചും ബാലിശം!
23/12/2008
Subscribe to:
Post Comments (Atom)
No comments:
Post a Comment