Monday, January 18, 2010

കേരളത്തിലും മുത്തലിക്കുമാര്‍!



സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ സമൂഹം വാചാലമാണ്‌.സ്ത്രീയുടെ സാമ്പത്തിക ഭദ്രതയ്ക്കും മൌലിക അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം മുറവിളികൂട്ടുന്ന സാമൂഹ്യ ജീവികള്‍ എന്ത് കൊണ്ടാണ് സഹപ്രവര്‍ത്തകരായ സ്ത്രീയും പുരുഷനും ഒരു വീട്ടില്‍ താമസിച്ചതിനു സാമൂഹ്യ ശുചീകരണത്തിന്റെ പേരില്‍ രോഷകുലരയത്? മഞ്ചേരിയില്‍ രാജ്മോഹന്‍ ഉണ്നിതനെയും ജയലക്ഷ്മി എന്നാ യുവതിയെയും കയ്യേറ്റം ചെയ്ത സംഭവത്തില്‍, നാട്ടുകാരുടെ സാമീപ്യം തികച്ചും ലജ്ജാര്‍ഹാമാണ്.മലയാളി സമൂഹത്തിന്റെ ഇത്തരത്തിലുള്ള സങ്കുചിത ചിന്താഗതി സൂചിപ്പിക്കുന്നത് ഇതാണ്:സാക്ഷരതയില്‍ മാത്രമല്ലാ ,സംസ്കാര ശൂന്യതയിലും കേരളം ഒന്നാം സ്ഥാനം അര്‍ഹിക്കുന്നു! കേരളീയ സമൂഹം ഏതു ദിശയിലേക്കു ഇഴയുന്നു എന്ന് നാം ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമായി തീര്‍ന്നിരിക്കുന്നു.

കഴിഞ്ഞ കൊല്ലം മങ്ങലാപുരത്തില്‍ ഇതു പോലെ ഒരു സാമൂഹ്യ ശുചീകരണത്തിന് ചില കൂട്ടര്‍ ശ്രമം നടത്തി . ബാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ വലിചിഴയ്ച്ചു പ്രഹരമേല്‍പ്പിക്കുകയുണ്ടായി.പ്രതികള്‍ ശ്രീരാമ സേനയുടെ മുത്തലിക്കും കൂട്ടരും.രാമ സേനയുടെ കിരാത പ്രവര്‍ത്തികളെ അപലപിച്ചു കൊണ്ട് രാജ്യതിലുടനീളം പ്രതിഷേധസ്വരങ്ങള്‍ മുഴങ്ങി.മഞ്ചേരിയില്‍ നടന്ന സംഭവം പ്രതിബലിക്കുന്നത് കേരളത്തിലും ഉണ്ട് മുത്തലിക്കുമാര്‍!

സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള യാത്ര ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്.സര്‍ക്കാര്‍ കാര്യാലയങ്ങളില്‍,സ്വകാര്യ കമ്പനികളില്‍ പരസ്പരം മത്സരിച്ചും അല്ലാതെയും ജോലി ചെയ്യുന്നവര്‍ ധാരാളം. പുരുഷന്‍ സഹപ്രവര്‍ത്തകയോട് സംസാരിക്കുക അല്ലെങ്ങില്‍ അവരെ വീടുവരെ കൊണ്ടാക്കുക എന്നിങ്ങനെയുള്ള തികച്ചും സാധാരണ കാര്യങ്ങളില്‍ പോലും കാമത്തിന്റെ പര്യായം കണ്ടെത്താന്‍ മിടുക്കും തിടുക്കവും ഉള്ള ഒരു സമൂഹത്തിലാണ് മലയാളികള്‍ ജീവിക്കുന്നത്.സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്രചെയ്യുന്നതും താമസിക്കുനതും ഒരു പുതുമയുള്ള സംഭവമല്ല എന്നുള്ളത് ഭാരത ചരിത്രം വായിച്ചിട്ടുള്ളവര്‍ക്കറിയാം.സ്വാതന്ത്ര സമര കാലഘട്ടത്തില്‍ ഗാന്ധിജി നേതൃത്വം നല്‍കിയ അനേകം സമരങ്ങളിലും,യാത്രകളിലും സരോജിനി നായിഡു,സുഷില നയ്യാര്‍,മുത്തുലക്ഷ്മി രേടടി,ആനി ബസന്‍റ് തുടങ്ങിയ അനവധി വനിതകളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട് .അവരുടെ യാത്രകളെ രാഷ്‌ട്രീയ വല്കരിക്കാന്‍ വേണ്ടി അനാശാസ്യ ഗന്ധം പരത്തിയിരുന്നെങ്ങില്‍ ഒരു പക്ഷെ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല.

കേരളത്തില്‍ അനവധി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌.സെക്സ് രാക്കെട്ടുകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്നു.പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികളെ അന്യ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നു.ജോലി വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി വില്‍ക്കുന്നു.അതിദാരുണമായ ഇത്തരം പ്രവര്‍ത്തികളോട് നിസ്സങ്ങതയും മൌനവും ഭജിക്കുന്ന കേരള സമൂഹം മഞ്ചേരിയില്‍ കാണിച്ച 'ഉത്സാഹം' തികച്ചും ദൌര്‍ഭാഗ്യകരം! സാമ്പത്തിക മേഘലയിലെ ഉദാരവത്കരനത്തെക്കാള്‍ ഇപ്പോള്‍ നമുക്കാവശ്യം മനുഷ്യ മനസ്സിന്റെ ഉദാരവത്കരണമാണ് എന്നുള്ള യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

3 comments:

  1. വ്യത്യസ്തം!
    തുടര്‍ന്നും എഴുതുക :)

    ReplyDelete
  2. Very relevant..!!! true.. lookin for more.. but please.. do make the font size a little bigger...that would help one read the post a little easier

    ReplyDelete